KeralaLatest News

സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

തിരുവനന്തപുരം: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച കെ .എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് കെഎസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സംഭവ സ്ഥലത്ത് നിന്നും മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളും ആരംഭിച്ചു. പ്രവര്‍ത്തകരെ പിരിച്ചു വിട്ടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. പൊലീസ് നടപടിയില്‍ കെഎസ്.യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണിത്. ഡോ. എംഎ ഖാദര്‍ അധ്യക്ഷനായുള്ള ഒരു മൂന്നംഗ വിദഗ്ധസമിതിയാണിത്. ജി. ജ്യോതിചൂഢന്‍ (നിയമവകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത സ്‌പെഷ്യല്‍ സെക്രട്ടറി), ഡോ. സി. രാമകൃഷ്ണന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഖാദര്‍ സമിതിയെ നിയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2018 മാര്‍ച്ച് മാസത്തിലെ ഉത്തരവ് പറയുന്നതു പ്രകാരം 2009ലെ വിദ്യാഭ്യാസം അവകാശനിയമം സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button