ന്യൂഡൽഹി: ഇന്ത്യന്‍ മഹാസമുദ്രം, പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവയടങ്ങുന്ന ഇന്തോ-പസഫിക് മേഖലയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നതിനു പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് ഭീഷണി നേരിടാന്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും ബോട്ടുകളും വാങ്ങാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍. നാവികസേനയെയും തീരസംരക്ഷണ സേനയെയും കൂടുതല്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണു നടപടി.
8 അതിവേഗ നിരീക്ഷണയാനങ്ങളും, 6 മിസൈൽ വാഹിനി യുദ്ധകപ്പലുകളും, ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് പദ്ധതി. ഏഴു കപ്പൽ നിർമാണ ശാലകളിൽ നിന്നു ഇതുമായി ബന്ധപ്പെട്ട് ടെൻഡർ ക്ഷണിച്ചു.
സർക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെയുള്ള പദ്ധതിയുടെ ചെലവ് 150 ബില്യൺ രൂപയാണ്. ലാർസൺ ആൻഡ് ടൗബ്രോ, റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ് എന്നി സ്വകാര്യ കമ്പനികളിൽ നിന്നും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
Post Your Comments