മഹാരാഷ്ട്ര: പ്രധാന അധ്യാപികയെ ഭര്‍ത്താവ് സ്കൂളില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മഹരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ ഇരിട്ടോലയിലെ സില്ല പരിഷത് സ്കൂളില്‍ പ്രതിഭാ ഡോങ്ക്രെ (51) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ചയാണ് സംഭവം. രാവിലെ 11.15ന് ഭര്‍ത്താവ് ദിലീപ് ഡോങ്ക്രെ സ്കൂളിലെത്തി പ്രതിഭയുടെ കാബിനിലേക്ക് കയറിചെന്ന് വഴക്കുണ്ടാക്കി. വാക്കുതര്‍ക്കത്തിനിടയില്‍ മഴു ഉപയോഗിച്ച് പ്രതിഭയെ തുടരെ വെട്ടി കൊലപ്പെടുത്തുകയും . ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
മദ്യപാനിയായ ദിലീപ് പണത്തിനുവേണ്ടി ദിലീപ് പ്രതിഭയെ ഉപദ്രവിക്കുക പതിവായിരുന്നുവെന്നും . ഇതേത്തുടര്‍ന്ന് ഇരുവരും ജനുവരി മുതല്‍ പിരിഞ്ഞു താമസിച്ചു വരികയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
Post Your Comments