അമൃത്സർ: പഞ്ചാബിൽ ലഹരി മരുന്നു വേട്ടയിൽ 2,700 കോടി രൂപയുടെ ഹെറോയിൻ പിടിച്ചു. ലഹരിമരുന്ന് കടത്തിന്റെ സൂത്രധാരനായ കാഷ്മീർ സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.അത്താരി അതിർത്തിയിലെ വ്യാവസായിക ഇടനാഴിവഴി പാകിസ്ഥാനിൽനിന്നും ഇന്ത്യയിലേക്ക് ട്രക്കിൽ കടത്താൻ ശ്രമിച്ച ഹെറോയിൻ ആണ് പിടിച്ചത്. 2,700 കോടി രൂപയുടെ 532 കിലോ ഹെറോയിനാണ് കസ്റ്റംസ് പിടികൂടിയത്.
അമൃത്സർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉപ്പ് ഇറക്കുമതി വ്യാപാരിയെ ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. കല്ല് ഉപ്പ് പാക്കറ്റുകളിലാക്കിയാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. ഇവയ്ക്കൊപ്പം 52 കിലോ മറ്റ് ലഹരിവസ്തുക്കളും ഉണ്ടായിരുന്നു. ലഹരിവസ്തുക്കൾ നിറച്ച ട്രക്ക് സംയോജിത ചെക്പോസ്റ്റുവഴിയാണ് അത്താരിയിൽ വന്നത്.താരീഖ് അഹമ്മദാണ് മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരൻ എന്ന് പോലീസ് പറഞ്ഞു. ഇയാൾ കാഷ്മീരിലെ ഹന്ദ്വാര സ്വദേശിയാണ്. ഇയാളെ കാഷ്മീർ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് കമ്മീഷണർ ദിപക് കുമാർ ഗുപ്ത പറഞ്ഞു.
Post Your Comments