തിരുവനന്തപുരം : ജർമ്മൻ യുവതി ലിസ വെയ്‌സിനെ കാണാതായ സംഭവത്തിൽ കേരളാ പോലീസ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടുന്നു . സഹായം ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കത്തയച്ചു.രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മാർച്ച് 11 നാണ് ലിസ അവസാനമായി അമ്മയോട് സംസാരിച്ചത്. കേസിൽ പോലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. ലിസ വെയ്സിന്റെ അമ്മയുമായി പോലീസ് വീഡിയോ കോൺഫറൻസിംഗ് നടത്തും.അമൃതാനന്ദമയി മഠത്തിൽ ലിസ പോയിട്ടില്ലെന്ന് പ്രാഥമിക നിഗമനം. ടൂറിസം കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തുകയാണ്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിച്ചു.ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലിസയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 5ന് തിരികെ പോയിരുന്നു. ഇയാളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്സ് ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്. മാര്‍ച്ചില്‍ തിരുവനന്തപുരത്തെത്തിയ മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റില്‍ മാതാവ് പരാതി നല്‍കിയിരുന്നു. ലിസ വെയ്സ് കേരളത്തിൽ എത്തിയത് ആത്മശാന്തി തേടിയെന്ന് സഹോദരി കരോളിൻ വ്യക്തമാക്കിയിരുന്നു.
എട്ടുവര്‍ഷം മുമ്പാണ് ജര്‍മ്മന്‍ സ്വദേശിനിയായ മുപ്പത്തിയൊന്നുകാരി ലിസ വെയ്സ് ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് യാത്രകളിലൊന്നില്‍വെച്ചാണ് ലിസ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും.തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. എന്നാൽ പിന്നീട് ലിസ വിവാഹമോചിതയായി.
Post Your Comments