UAELatest News

കുട്ടികൾക്ക് സൗജന്യ വിസയുമായി യുഎഇ

അബുദാബി: പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യ വിസയുമായി യുഎഇ. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്ക് സൗജന്യ വിസ അനുവദിക്കുന്നത്. മാതാവോ പിതാവോ ആരെങ്കിലും ടൂറിസറ്റ് വിസയിൽ വരുന്നുണ്ടെങ്കിൽ അവരോടൊപ്പമെത്തുന്ന കുട്ടികൾക്ക് മാത്രമേ സൗജന്യ പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ വേനൽക്കാലത്ത് യുഎഇയിലെത്തുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഫോറീനേഴ്സ് അഫയേഴ്സ് ആൻ‍ഡ് പോർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റകൻ റാഷിദി വ്യക്തമാക്കി.

അതോറിറ്റിയുടെ സ്മാർട് ആപ്പായ ICA UAE e-channels വഴി സൗജന്യ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ www.ica.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കണം. എല്ലാ വര്‍ഷവും ഇൗ കാലയളവിൽ സൗജന്യ വീസ അനുവദിക്കാറുണ്ട്. സാധാരണ ഗതിയിൽ 350 ദിർഹമാണ് കുട്ടികളുടെ വിസാ ഫീസ് നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button