ന്യൂ ഡൽഹി: ‘കൗ സര്‍ക്യൂട്ട്’ എന്ന പേരിൽ പശുക്കളെ അടിസ്ഥാനപ്പെടുത്തി വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനം ഉദ്ദേശിച്ച് കേന്ദ്രം പുതിയ പദ്ധതിയുമായി എത്തുന്നു.പശുക്കളെ ഉപയോഗപ്പെടുത്തി വിനോദസഞ്ചാര മേഖല പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിനായി കാമധേനു ആയോഗിന് രൂപം നല്‍കി. തദ്ദേശീയ പശു ഇനങ്ങളെ ഉപയോഗിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ചെയ്യുക.
പശു അധിഷ്ഠിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും, നാടന്‍ പശുവിന്റെ പാലില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന നെയ്യ്, ഗോമൂത്രം,ചാണകം എന്നിവ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വില്‍ക്കാനും ചെയ്യുമെന്ന് കാമധേനു ബോര്‍ഡ് ചെയര്‍മാന്‍ വല്ലഭ് കട്ടാരിയ പറഞ്ഞു. നാന്നൂറില്‍പരം വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിക്കുക.
Post Your Comments