കണ്ണൂർ: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പോലീസുകാർക്കെതിരെയുള്ള അന്വേഷണം പ്രഹസനമെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. പോലീസിനെതിരെയുള്ള ആരോപണത്തിൽ പൊലീസുകാര്‍ തന്നെ കേസ് അന്വേഷിക്കുന്ന സാഹചര്യം ഉണ്ടായാൽ യഥാർത്ഥ കുറ്റവാളികൾ പുറത്തുവരില്ല. തിരുവഞ്ചൂർ വ്യക്തമാക്കി.
നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ പ്രതി മരിച്ച കേസിൽ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ്. അത് ഇതു വരെ നടന്നിട്ടില്ല. ചിലരെ അറസ്റ് ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. അതുപോലെ മന്ത്രി എം എം മണി വാദിക്കുന്നത് പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
ഇന്നു രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് ഈ കേസിൽ അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ് ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്‍റണി എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Post Your Comments