വില്ലുപുരം: കാണാതായ ഭര്‍ത്താവിനെ മൂന്നു വര്‍ഷത്തിന് ശേഷമാണ് ഭാര്യ കണ്ടെത്തിയത്. അതും ടിക് ടോക്കിലൂടെ. തമിഴ്നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് തന്റെ ഭര്‍ത്താവ് സുരേഷിനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തിയത്. 2017 ല്‍ ജോലിക്കായി പോയതായിരുന്നു സുരേഷ്. എന്നാല്‍ പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പോലീസ് അന്വേഷണം പോലും എങ്ങുമെത്തിയില്ല.
കഴിഞ്ഞ ദിവസം ജയപ്രദയുടെ ബന്ധുക്കളിലൊരാള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമൊത്തുള്ള ടിക് ടോക്ക് വീഡിയോയില്‍ സുരേഷിനെ കാണുകയായിരുന്നു. തുടര്‍ന്ന് ഈ വിവരം പോലീസിനെ അറിയിച്ചു. പിന്നീട് ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ എന്‍.ജി.ഒയുടെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് നാടുവിട്ടത്. തുടര്‍ന്ന് വീഡിയോയിലുണ്ടായിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി ഇയാള്‍ സൗഹൃദത്തിലാകുകയുമായിരുന്നു. തുടര്‍ന്ന് ഹൊസൂറില്‍ മെക്കാനിക്കായി ജോലി നോക്കുകയുമായിരുന്നതായി സുരേഷ് പോലീസിന് മൊഴി നല്‍കി.
Post Your Comments