ന്യൂയോര്‍ക്ക് : അമേരിക്കയിലെ സൈബര്‍ സുരക്ഷാ സ്ഥാപനത്തിൽ വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം താറുമാറായി. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്ഫെയറിലാണ് തകരാറ് സംഭവിച്ചത്. ഇതോടെ പല വെബ്സൈറ്റുകളെയും ഇത് ബാധിച്ചു.ഫ്ലൈട്രേഡര്‍, ഡൗണ്‍ ഡിറ്റക്റ്റര്‍, ഡിസ്കോര്‍ഡ്, കോയിന്‍ബേസ് പ്രോ സൈറ്റുകളും തടസം നേരിടുന്നുണ്ട്.ഇന്റര്‍നെറ്റ് സര്‍വീസുകളുടെ പകുതിയോളം നിശ്ചലമായെന്നാണ് റിപ്പോര്‍ട്ടുകള്‍
സൈറ്റ് തുറക്കുമ്പോൾ 502 ബാഡ് ഗേറ്റ്വേ എന്നാണ് കാണിക്കുന്നത്. എന്നാല്‍ ക്ലൗഡ്ഫെയര്‍ സെര്‍വറുകള്‍ എപ്പോള്‍ പൂര്‍വസ്ഥിതിയിലാകുമെന്ന് അറിവായിട്ടില്ല. അതേസമയം, നെറ്റ്വര്‍ക്ക് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചുവരികയാണെന്ന് ക്ലൗഡ്ഫെയര്‍ സിഇഓ മാത്യൂ പ്രൈസ് ട്വീറ്റ് ചെയ്തു. “പ്രശ്നം പരിഹരിച്ചുകഴിഞ്ഞാൽ ഞങ്ങൾ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Aware of major @Cloudflare issues impacting us network wide. Team is working on getting to the bottom of what’s going on. Will continue to update.
— Matthew Prince ? (@eastdakota) July 2, 2019
Post Your Comments