ദുബായ്: വാൽനട്ടിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവതി പിടിയിലായി. ദുബായ് വിമാനത്താവളത്തിലായിരുന്നു സംഭവം. ആറ് വാൽനട്ടിൽ 3 കിലോ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു.
മയക്കുമരുന്ന് കടത്തുകാർ വിചിത്രമായ മാർഗങ്ങൾ സ്വീകരിക്കുന്ന അവസ്ഥയാണ് കാണുന്നതെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മഹ്ബൂബ് മുസാബി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാൾ തന്റെ സെൽ ഫോണിന്റെ ബാറ്ററിയിൽ മയക്കുമരുന്ന് വെച്ച് കടത്താൻ ശ്രമിച്ചിരുന്നു. ഈ വർഷം 14 കിലോ മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെടുത്താൻ ദുബായ് കസ്റ്റംസിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇൻസ്പെക്ടർമാർക്ക് നൽകിയ പ്രത്യേക പരിശീലനവും അത്യാധുനിക സ്കാനിംഗ് ഉപകരണങ്ങളുടെ ഉപയോഗവും മരുന്നുകൾ കണ്ടെത്താൻ സഹായിച്ചതായി മുസാബി ചൂണ്ടിക്കാട്ടി. മയക്കുമരുന്ന്, ആയുധങ്ങൾ, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളും സസ്യങ്ങളും, വ്യാജ പണം, മന്ത്രവാദ ഉപകരണങ്ങൾ, മയക്കുമരുന്ന് ഉപയോഗ ഉപകരണങ്ങൾ, വ്യാജ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ എന്നിവ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തതായി ടെർമിനൽ -3 സീനിയർ ഇൻസ്പെക്ടർ നാസിർ മദാനി പറഞ്ഞു.
Post Your Comments