Latest NewsIndia

കനത്ത സുരക്ഷയില്‍ വനം വകുപ്പിന്റെ ധീര നടപടി; കയ്യേറ്റമൊഴിപ്പിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ തല്ലി ചതച്ച അതേ ഇടത്ത് ആയിരകണക്കിന് തൈകള്‍ നട്ട് കയ്യടി നേടി – വീഡിയോ

ആസിഫാബാദ്: കയ്യേറ്റമൊഴിപ്പിക്കാന്‍ എത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ ടിആര്‍എസ് പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലുള്ള സരസാല ഗ്രാമത്തിലെ സിര്‍പൂര്‍ മണ്ഡലില്‍ വനഭൂമിക്ക് സമീപത്തുള്ള പ്രദേശത്ത് ഒരു സംഘമാളുകള്‍ കയ്യേറി കൃഷിയും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തി വരികയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ഭൂമി തിരികെപ്പിടിക്കുകയും, പ്രദേശത്ത് മരങ്ങള്‍ നട്ടു വളര്‍ത്തി വീണ്ടും വനഭൂമിയാക്കാന്‍ പദ്ധതി രൂപീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സി അനിത എന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വനംവത്കരണത്തിനായി മരത്തൈകള്‍ നടാന്‍ പ്രദേശത്ത് എത്തിയത്.

തുടര്‍ന്ന് കൊനേരു കൃഷ്ണ എന്ന ടിആര്‍എസ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഇവരെ തല്ലിയോടിക്കുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് പിറ്റേ ദിവസം അതേ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തിയത്. 400 ഓളം ഉദ്യോഗസ്ഥരെ അണിനിരത്തി കനത്ത സുരക്ഷയില്‍ വനിതാ ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ട അതേ സ്ഥലത്ത് 200 ഹെക്ടറില്‍ വനംവകുപ്പ് ആയിരക്കണക്കിന് തൈകള്‍ നട്ടു. ഇത് സംരക്ഷിക്കുമെന്നും വ്യക്തമാക്കി. കൂടാതെ ഐഎഫ്എസ് പോലുള്ള പദവിയില്‍ താനെത്തിയത് കഠിനമായി പരിശ്രമിച്ചിട്ടാണെന്നും സമൂഹത്തിന് നല്ലത് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അവിടെ വനവത്കരണത്തിനുള്ള പദ്ധതി നടപ്പാക്കാന്‍ എത്തിയത്. ഈ യൂണിഫോമിനോട് ആദരവുണ്ട്. എന്നാല്‍ ഇതിന് പ്രതിഫലമായി തനിക്ക് ലഭിച്ചത് മര്‍ദ്ദനമാണ് എന്നും വനിത ഓഫീസര്‍ പ്രതികരിച്ചു.

shortlink

Post Your Comments


Back to top button