തിരുവനന്തപുരം: ഓണ്‍ലൈന്‍ ലഹരി മരുന്ന് വിൽപ്പന വ്യാപകമായ സാഹചര്യത്തിൽ ഓണ്‍ലൈന്‍ സേവനങ്ങൾ രഹസ്യ നിരീക്ഷണത്തിലാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് വ്യക്തമാക്കി.ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളിലെ ജീവനക്കാരുടെ നന്പറുകളടക്കം ശേഖരിച്ചാണ് നിരീക്ഷണമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.അന്തര്‍ സംസ്ഥാന ബസുകളിലും ബുക്കിംഗ് കേന്ദ്രങ്ങളിലും ലഹരി മരുന്ന് പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗത്തിലും വ്യാപനത്തിലും മറ്റ് നഗരങ്ങളെ പിന്നിലാക്കി കൊച്ചി മുന്നേറുകയാണ്. ലഹരി ഉപയോഗത്തിൽ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി. കേരളത്തിലാകട്ടെ ഏറ്റവും അധികം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതും കൊച്ചിയിലാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു ഡസനോളം ലഹരിവേട്ടയാണ് കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ നടന്നിട്ടുള്ളത്. മിക്കതിലും പിടിച്ചെടുത്തതാകട്ടെ ഹെറോയിൻ പോലുള്ള മാരകമായ ലഹരിവസ്തുക്കളും.
Post Your Comments