Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

അധ്യാപക സംവരണ ബില്‍ പാസായി; വിവിധ പഠനവിഭാഗങ്ങള്‍ക്ക് പകരം ഒറ്റയൂണിറ്റായി കണക്കാക്കും

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനുകീഴിലെ അധ്യാപക ഒഴിവുകളിലേക്കുള്ള നിയമനം സംബന്ധിച്ച ഭേദഗതിബില്‍  (Teacher Reservation Cadre Bill 2019) ലോക്സഭ പാസാക്കി. 41 കേന്ദ്ര സര്‍വകലാശാലകളിലായി 8000ത്തോളം അധ്യാപക ഒഴിവുകളാണ് നിലവിലുള്ളത്. ഈ ഒഴിവുകള്‍ നികത്തുന്നതിലേക്കാണ് പുതിയ ഭേദഗതി പരിഗണിക്കുക. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണവുമുണ്ട്.

വിവിധ പഠനവിഭാഗങ്ങള്‍ക്ക് പകരം സര്‍വകലാശാലയോ കോളേജോ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം നടപ്പാക്കുന്ന രീതിയാണ് ഇതോടെ നിലവില്‍ വരിക. കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതാണ് പുതിയ ഭേതഗതി. ഭേദഗതി തിടുക്കത്തില്‍ നടപ്പാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷം, വിശദമായ പരിശോധനയക്ക് കരട് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറാവാത്തതിനാലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുക്കുന്നതെന്നായിരുന്നു കേന്ദ്രം ഇതിന് നല്‍കിയ മറുപടി.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി 2017ല്‍ പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാര്‍ ഭേതഗതി കൊണ്ടുവന്നത്. സര്‍വകലാശാലകളിലെ വ്യത്യസ്ത പഠനവിഭാഗങ്ങളെ വെവ്വേറെ തിരിച്ചുവേണം സംവരണം നടപ്പാക്കേണ്ടതെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്ത് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയാണുണ്ടായത്. വിദ്യാഭ്യാസ മേഖലയില്‍ പുതിയ മുന്നേറ്റമുണ്ടാക്കാന്‍ ഭേദഗതിയിലൂടെ സാധിക്കുമെന്ന് കേന്ദ്ര മാനവവിഭശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button