Latest NewsKerala

ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ പോലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായ വിദ്യാഭ്യാസ ബന്ദ് നടത്തും. ലാത്തി ചാര്‍ജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ഒരു പോലീസുകാരനും പരിക്കേറ്റു.

എബിവിപി ദേശീയ സമിതി അംഗങ്ങളായ വിഷ്ണുസുരേഷ്, അജയ്കൃഷ്ണ, സംസ്ഥാന സെക്രട്ടറി വി മനുപ്രസാദ്, രവിശങ്കര്‍, ഹരിഗോവിന്ദ്, ഗോകുല്‍ എന്നിവരുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പെണ്‍കുട്ടികളെയടക്കം 12 പേരെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ജലപീരങ്കിയും ഗ്രനേഡും ഉപയോഗിക്കുകയും ലാത്തി വീശുകയുമായിരുന്നു.

തിടുക്കപ്പെട്ട് ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി വ്യക്തമാക്കി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയതിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് എബിവിപി തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button