തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനവും ട്രോളിംഗ് നിരോധനവുമൊക്കെ പൊറുതിമുട്ടിച്ച മത്സ്യബന്ധന മേഖലയ്ക്ക് ആശ്വാസമായി വിഴിഞ്ഞത്ത് ചാകര. മത്സ്യബന്ധന സീസണ്‍ ആയിട്ടുകൂടി മത്സ്യം ലഭിക്കാതെ വറുതിയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. അപ്രതീക്ഷിതമായി ടണ്‍ കണക്കിന് നെത്തോലി മീന്‍ ലഭിച്ചതോടെ ചാകരയുടെ പ്രതീതിയിലായിരുന്നു കടപ്പുറം. ആദ്യം കരയിലെത്തിയ വള്ളക്കാര്‍ക്കായിരുന്നു ശരിക്കും ലോട്ടറിയടിച്ചത്. ഇവര്‍ക്ക് കൊട്ടയൊന്നിന് 1000 രൂപ ലഭിച്ചുവെങ്കില്‍ പിന്നാലെ എത്തിയ വള്ളങ്ങളിലെ മത്സ്യത്തിന് വില ഇടിഞ്ഞു.
അവസാനം 300 രൂപയാണ് ഒരു കൊട്ട മീനിന് ലഭിച്ചതെന്ന്് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇതേ മീനിന് 5000 മുതല്‍ 6000 രൂപ വരെയായിരുന്നു വില.
വിഴിഞ്ഞത്തിനു പുറത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് ഏറെയും നെത്തോലി കിട്ടിയത്. ചാകരയെത്തിയതോടെ കൂടുതല്‍ വള്ളക്കാര്‍ കടലിലേക്ക് പോയി. ഇതോടെ ടണ്‍ കണക്കിനു നെത്തോലി തീരത്തെത്തി. എന്നാല്‍ ഇതോടെ വില കുത്തനെ കുറഞ്ഞു. പിന്നീട് ആരും വള്ളമിറക്കിയില്ല. ഏകദേശം 30 ടണ്ണോളം മീന്‍ ലഭിച്ചുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ ഏകദേശ കണക്ക്. മീന്‍പിടിത്ത സീസണ്‍ ആയിട്ടും വറുതിയുടെ പ്രതീതിയിലായിരുന്നു തീരം.
Post Your Comments