Latest NewsBusiness

ഓഹരി വിപണിയിൽ മുന്നേറ്റം : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു

മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. വ്യാപാര ആഴ്ച്ചയായിലെ രണ്ടാം ദിനത്തിൽ സെന്‍സെക്‌സ് 129 പോയിന്റ് ഉയർന്നു 39816.48ലും നിഫ്റ്റി 44.70 പോയിന്റ് ഉയര്‍ന്ന് 11910.30ലും നേട്ടത്തോടെ വ്യാപാരം അവസാനിച്ചു.

ഒഎന്‍ജിസി, എച്ചഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, റിലയന്‍സ്, എസ്ബിഐ, ടിസിഎസ്, എല്‍റ്റി, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, വേദാന്ത എന്നീ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ, ഇന്റസന്‍ഡ് ബാങ്ക്, ഏഷ്യന്‍പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, കൊടക് ബാങ്ക്, ഹീറോ മോട്ടോകോപ്, ടിസിഎസ് എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

കഴിഞ്ഞ ദിവസത്തെ പോലെ രണ്ടാം ദിനവും ഓഹരി വിപണി നേട്ടത്തിലാണ് തുടങ്ങിയത്. സെന്‍സെക്സ് 3.70 പോയിന്റ് ഉയർന്ന് 39690.20ലും നിഫ്റ്റി 1.90 പോയിന്റ് ഉയര്‍ന്ന് 11867.50ലുമായിരുന്നു വ്യാപാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button