Latest NewsSaudi ArabiaGulf

സൗദിയിൽ വീണ്ടും ഹൂതികളുടെ ആക്രമണം : ഒൻപത് പേർക്ക് പരിക്കേറ്റു

അബ്ഹ : സൗദിയിൽ വീണ്ടും ഹൂതികളുടെ ആക്രമണം. അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം അർധ രാത്രി 12:35 ന് നടന്ന ഡ്രോൺ ആക്രമണത്തിൽ ഒമ്പത് പേർക്ക് പ രിക്കേറ്റു. എട്ട് സൗദികൾക്കും ഒരു ഇന്ത്യക്കാരനും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. അരുടെയും നില ഗുരുതരമല്ല. അതേസമയം പുലർച്ചെ നടന്ന ആക്രമണത്തിന് ശേഷം വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അബ്ഹ വിമാനത്താവളത്തിനു നേരെ മൂന്നാമത്തെ ഹൂതി ആക്രമണമാണ് ഇപ്പോൾ ഉണ്ടായത്. കഴിഞ്ഞ 12 നും 23നുമാണ് രണ്ടു ആക്രമണങ്ങൾ നടന്നത്. രണ്ടാമത്തെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതിനകം 56 പേർക്ക് പരുക്കേറ്റിട്ടുണ്ട്..

സാധാരണ പൗരന്മാരെയും തന്ത്ര പ്രധാന ഇടങ്ങളെയും ലക്ഷ്യമാക്കി രാജ്യാന്തര നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് അറബ് സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button