ന്യൂ ഡൽഹി: നിരവധി മാറ്റങ്ങളുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കോംപാക്ട് എസ്‍യുവി ഡസ്റ്ററിന്‍റെ പുതിയ പതിപ്പ് വരുന്നു. കമ്പനി പുറത്തുവിട്ട ടീസറിൽ പരിഷ്‌കരിച്ച നീല ഡസ്റ്ററിനെ ഏവരും അതിശയത്തോടെയാണ് നോക്കിക്കാണുന്നത്.
എല്‍ ഇ ഡി, ഡി ആര്‍ എല്‍, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള വലിയ ബമ്പര്‍, ഫോഗ് ലാമ്പ്, പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, ക്രോം അലങ്കാരമുള്ള പുതിയ ഗ്രില്‍ തുടങ്ങിയവ വാഹനത്തിന്‍റെ മുഖഭാവം മാറ്റുന്നു
.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, സില്‍വര്‍ സ്ട്രിപ്പ് നല്‍കിയിട്ടുള്ള പുതിയ സ്റ്റിയറിംഗ് വീല്‍, എന്നിവ സഹിതം പരിഷ്‌കരിച്ച ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സെന്റര്‍ കണ്‍സോളില്‍ ചതുരാകൃതിയിലുള്ള എസി വെന്റുകള്‍, അലുമിനിയം ഫിനീഷ് ഡോര്‍ ഹാന്‍ഡില്‍, പുതിയ ഫാബ്രിക് ഫിനീഷ് സീറ്റുകള്‍ തുടങ്ങിയവ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു.
പുതിയ ബോണറ്റ്, കാല്‍നട യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉയര്‍ന്ന ബോണറ്റ് ലൈന്‍, പുതുക്കിയ മുന്‍ ബമ്പര്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍, ടെയ്ല്‍ഗേറ്റില്‍ പ്ലാസ്റ്റിക് ക്ലാഡിംഗ് തുടങ്ങിയവയും മാറ്റങ്ങളാണ്.പുതിയ ഡസ്റ്റർ ബുക്ക് ചെയ്യാൻ കാത്തിരിക്കുകയാണ് വാഹന പ്രേമികൾ
Post Your Comments