ഇനി ധൈര്യമായി ഫോണ്‍ വാങ്ങാം. പണം മുടക്കി വാങ്ങി ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന പേടി ഇനി വേണ്ട. അത്തരമൊരു ഓഫറാണ് ഇപ്പോള്‍ ഹോണര്‍ പുറത്തിറക്കിയ ഹോണര്‍ 20 എന്ന മോഡല്‍ ഫോണിന് ലഭിക്കുന്നത്. ഫോണ്‍ ഇഷ്ടമായില്ലെങ്കില്‍ വാങ്ങി 90 ദിവസത്തിനുള്ളില്‍ അത് നിങ്ങള്‍ക്ക് തിരിച്ചു നല്‍കാം. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും ഇപ്പോള്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് . 32999 രൂപയാണ് ഈ ക്യാമറ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യന്‍ വിപണിയിലെ വില. 6.26 ഇഞ്ചിന്റെ ഫുള്‍ HD+ ഡിസ്പ്ലേയോട് കൂടിയ ഫോണിന് 2340 ത 1080 പിക്‌സല്‍ റെസലൂഷനാണ്
.6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ . പ്രോസസറുകള്‍ പ്രവര്‍ത്തിക്കുന്നത് KIRIN 980 ലാണ് .അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ANDROID 9 PIE തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് 3,750MAH ന്റെ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററി ലൈഫും 22.5W ചാര്‍ജറും ലഭിക്കുന്നുണ്ട് .
പുതിയ CPU കൂളിംഗ് സംവിധാനങ്ങളും ഇതില്‍ ഉപയോഗിച്ചിരിക്കുന്നു .നാലു ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെയും പ്രധാന ആകര്‍ഷണം .48+16+2+2 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട് . 174 ഗ്രാം ഭാരമാണ് ഹോണര്‍ 20 പ്രൊ മോഡലുകള്‍ക്കുള്ളത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 32999 രൂപയാണ് .കൂടാതെ 17900 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .
Post Your Comments