Latest NewsIndia

അഡ്മിഷന്‍ സമയം തീരാനിരിക്കെ ഡല്‍ഹി സര്‍വകലാശാലയുടെ നിബന്ധന; പഠനം അവതാളത്തിലായി മലയാളി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി : ഡിഗ്രി പ്രവേശനത്തിന് മലയാളി വിദ്യാര്‍ഥികള്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കമെന്ന് ഡല്‍ഹി സര്‍വകലാശാല. ഭാഷാ വിഷയങ്ങളിലെ സാഹിത്യ ഉള്ളടക്കത്തെപ്പറ്റിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് പോരെന്നാണ് ഡല്‍ഹി സര്‍വകലാശാലയുടെ നിലപാട്. അഡ്മിഷനുള്ള സമയം ഇന്ന് തീരാനിരിക്കെയാണ് ഡല്‍ഹി സര്‍വകലാശാലയുടെ നിര്‍ദേശം .

പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരാതികള്‍ ഉന്നയിച്ചതോടെയാണ് ഡല്‍ഹി സര്‍വകലാശാല പ്രവേശ നടപടികള്‍ ഇന്നേക്ക് കൂടി നീട്ടിയത്. എന്നാല്‍ സി.ബി.എസ്.ഇ സിലബസിലേത് പോലെ മതിയായ സാഹിത്യ ഉള്ളടക്കം ഈ ഭാഷ വിഷയങ്ങളിലുണ്ടെങ്കില്‍ മാത്രമേ അവ പരിഗണിക്കൂവെന്ന് സര്‍വകലാശാലക്ക് കീഴിലെ ചില കോളജുകള്‍ നിലപാടെടുത്തു. ഇതോടെയാണ് മലയാളീ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ പ്രതിസന്ധിയിലായത്.

പ്ലസ്ടു വിദ്യാര്‍ഥികള്‍ ഓപ്ഷണലായി പഠിക്കുന്ന ഭാഷ വിഷയങ്ങളിലെ മാര്‍ക്ക് കൂടി കാണിച്ച് പ്രവേശനം നേടാനുള്ള വ്യവസ്ഥ ഇത്തവണയാണ് സര്‍വകലാശാല അനുവദിച്ചത്. ഇതിനനുസരിച്ച് പ്ലസ്ടുവില്‍ പഠിപ്പിക്കുന്ന ഇലക്ടീവ് ഭാഷ വിഷയങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തി തുല്യത സര്‍ട്ടിഫിക്കറ്റും സംസ്ഥാന ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ നല്‍കിയിരുന്നു. അതേസമയം പ്രോസ്‌പെക്ടസില്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് സര്‍വകലാശാലയുടെ വിവേചനപരമായ നിലപാടാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. സര്‍വകലാശാലയുടെ പുതിയ നിലപാടോടെ അമ്പത്തിലധികം വിദ്യാര്‍ഥികളുടെ പ്രവേശനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button