നെടുമങ്ങാട്: മാതാവ് കിണറ്റില്‍ ചാടുകയും പിതാവ് വിഷം കഴിക്കുന്നതിനും സാക്ഷിയായി മകള്‍. കുടുംബവഴക്കിനിടെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും ഇതു കണ്ട പിതാവ് വി,ം കഴിക്കുകയായിരുന്നുവെന്നും മകള്‍ അഗ്‌നിശമന സേന അധികൃതരോട് പറഞ്ഞു. ഇരുവര്‍ക്കും രക്ഷയായി അഗ്‌നിശമനസേന എത്തുകയായിരുന്നു. പനയമുട്ടത്താണ് സംഭവം.
വഴക്ക് മൂര്‍ച്ഛിച്ചതിനിടെ ഭാര്യ വീട്ടുവളപ്പിലെ കിണറ്റില്‍ ചാടിയ ഉടനെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു. 70 അടി താഴ്ചയുള്ള കിണറ്റില്‍ ചാടിയ ഭാര്യയെ കരയ്‌ക്കെടുത്ത് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റി. വീട്ടുമുറ്റത്ത് അബോധാവസ്ഥയിലായ ഭര്‍ത്താവിനെ അഗ്‌നിശമന സേനയുടെ ആംബുലന്‍സില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നെടുമങ്ങാട് ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍മാരായ രവീന്ദ്രന്‍നായര്‍, അജികുമാര്‍, ഫയര്‍മാന്‍ സി.എസ്.കുമാരലാല്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.
Post Your Comments