മുംബൈ : മഹാരാഷ്ട്രയിലെ ശക്തമായ മഴയെ തുടർന്ന് മരണസംഖ്യ ഉയരുന്നു. ഇതുവരെ 42പേർ മരണപ്പെട്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മുംബൈ മലാഡിൽ കൂരകൾക്ക് മീതെ മതിലിടിഞ്ഞും 22 പേർ മരമരണപെട്ടപ്പോൾ ഷോക്കേറ്റും വാഹനത്തിൽ വെള്ളം കയറിയും കെട്ടിടം ഇടിഞ്ഞുവീണുമാണ് മറ്റുള്ളവർ മരിച്ചത്. രണ്ടുദിവസം കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാൽപത്തിയഞ്ച് കൊല്ലത്തിനിടയിൽ നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ ജനജീവിതം ദുസ്സഹമായി എന്നാണ് റിപ്പോർട്ട്.
ഇന്നലെ അർദ്ധരാത്രി പെയ്ത ശ്കതമായ മഴയിലെ മലഡ് ഈസ്റ്റിലെ കുന്നിന്‍റെ താഴെ കുടിൽ കെട്ടി താമസിച്ചവരാണ് അപകടത്തിൽ പെട്ടത്. പുറംപോക്ക് ഭൂമിയിലെ അംബേദ്കർ കോളനിയിൽ തകര ഷീറ്റും ഓലയും കെട്ടിയുണ്ടാക്കിയ കൂരകളിലായിരുന്നു, അപകടത്തിൽ പെട്ട അധികമാളുകളും താമസിച്ചിരുന്നത്. മതിൽ തകർന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചതോടെ ആളുകൾ ചിതറിയോടുകയായിരുന്നു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മരിച്ചവരുടെകുടുംബങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
Post Your Comments