തിരുവനന്തപുരം: മലയാള പാഠാവലയിലുള്ള കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയ്ക്ക് അപ്രഖ്യാപിത വിലക്ക്. സി.ബി.എസ്.ഇ മൂന്നാം ക്ലാസിലെ പുസ്‌തകത്തിലെ കവിതയ്ക്കാണ് തലസ്ഥാനത്തെ ചില സ്‌കൂളുകളിൽ വിലക്ക് ഏർപ്പെടുത്തിയത്. കുട്ടിയും തള്ളയും എന്ന പേരിലുള്ള തള്ള എന്ന പദം ചീത്ത വാക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു തീരുമാനം. കോഴിക്കോട്ടെ പ്രസാദകര്‍ പുറത്തിറക്കിയ പ്രിയമലയാളം എന്ന പേരില്‍ ഇറക്കിയ പുസ്തകത്തില്‍ കുട്ടിയും തള്ളയും എന്ന പേര് മാറ്റി കുട്ടിയും അമ്മയും എന്നാക്കിയിട്ടുണ്ട്. കുട്ടിയും തള്ളയും എന്ന പേരില്‍ പുസ്തകം ചെലവാകാതെ വന്നപ്പോഴാണ് പേര് മാറ്റിയതെന്നാണ് വിശദീകരണം. പൂമ്പാറ്റകള്‍ പൂവില്‍ നിന്ന് പറന്നുപോകുന്നത് കണ്ട കുഞ്ഞും അമ്മയും തമ്മിലുള്ള സംഭാഷണമാണ് കവിത.
Post Your Comments