KeralaLatest NewsIndiaNews

മാപ്പിള കലാപത്തിനെതിരെ ശക്തമായ നിലപാടെടുത്ത കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം അന്ന് ഉയർന്നിരുന്നു : ജെ. നന്ദകുമാർ

ന്യൂഡൽഹി : കവി കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം ഉയർന്നിട്ടുണ്ടായിരുന്നെന്ന് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകനും ആർ.എസ്.എസ് മുതിർന്ന പ്രചാരകനുമായ ജെ. നന്ദകുമാർ. 1921 ലെ മാപ്പിള കലാപത്തിനെതിരെ ശക്തമായ നിലപാടെടുത്ത ആളായിരുന്നു കവി കുമാരനാശാൻ.

Read Also : അവനി ലേഖാരയ്ക്ക് വെങ്കലം : ഒരു പാരലിമ്പിക്​സിൽ രണ്ട്​ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം  

മലബാർ ഇസ്ലാമിക് സ്റ്റേറ്റും 1921 ലെ ഹിന്ദു വംശഹത്യയും എന്ന വിഷയത്തിൽ ജനം ടിവിയുടെ ട്വിറ്ററിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജെ. നന്ദകുമാർ. ‘ശ്രീനാരായണ ഗുരുദേവന്റെ ആവശ്യമനുസരിച്ചാണ് കുമാരനാശാൻ മലബാർ സന്ദർശിച്ചത്. അന്നത്തെ ഹിന്ദുക്കളുടെ വേദന അറിഞ്ഞിട്ടാണ് അദ്ദേഹം ദുരവസ്ഥ എഴുതിയത്. അതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ ഇസ്ലാമിക മതഭ്രാന്തന്മാർ നടത്തി. കുമാരനാശാൻ ദുരവസ്ഥ എന്ന കൃതി പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ വളരെ കൃത്യമായി അദ്ദേഹം അതിനു മറുപടി നൽകുകയും ചെയ്തു’, നന്ദകുമാർ വ്യക്തമാക്കി.

തന്റെ നേരിട്ടുള്ള അനുഭവത്തിലും ബോദ്ധ്യത്തിലുമുള്ള കാര്യങ്ങൾ മാത്രമേ ദുരവസ്ഥയിൽ എഴുതിയിട്ടുള്ളൂ ,അത് ഒരു കാരണവശാലും പിൻവലിക്കുകയില്ലെന്ന് കുമാരനാശാൻ വ്യക്തമാക്കുകയും ചെയ്തു. മാസങ്ങൾക്കുള്ളിൽ പല്ലനയാറ്റിൽ നടന്ന ബോട്ടപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് നന്ദകുമാർ ചൂണ്ടിക്കാട്ടി.

കുമാരനാശാൻ അറുകൊല ചെയ്യപ്പെടുകയായിരുന്നുവെന്ന് സംശയിക്കുന്നവർ അന്നും ഇന്നും കേരളത്തിലുണ്ടെന്നും നന്ദകുമാർ പറഞ്ഞു. ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സത്യാവസ്ഥ കണ്ടെത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ടെന്നും ജെ.നന്ദകുമാർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button