ബംഗളൂരു: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കർണ്ണാടകയിലെ കോൺഗ്രസ് എംഎൽഎമാരുടെ രാജി. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അമേരിക്കയില്‍ ആയിരിക്കെയാണ് എംഎല്‍എമാര്‍ രാജിവെച്ചത് . രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവെച്ചത്. ബെല്‍ഗാവി ജില്ലയിലെ വിജയനഗര്‍ എംഎല്‍എ ആനന്ദ് സിഗും, മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗോകക് എംഎല്‍എ രമേശ് ജാര്‍ക്കിഹോളിയുമാണ് രാജിവെച്ചത്.
നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന കർണ്ണാടക സർക്കാരിന് വിമതപക്ഷത്തുള്ള മഹേഷ് കുമത്തഹള്ളി, ബി.സി. പാട്ടീല്‍, ജെ.എന്‍. ഗണേഷ്, ബി. നാഗേന്ദ്ര തുടങ്ങി ഏഴോളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചേക്കുമെന്നാണ് അഭ്യൂഹം. രാജി സൂചന നല്കിയ ബെളഗാവിയിലെ അത്താണിയില്‍നിന്നുള്ള എം.എല്‍.എ മഹേഷ് കുമത്തഹള്ളി ജില്ലക്ക് ഗുണം ചെയ്യുന്ന തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ചു. വിമത പക്ഷത്തെ നാലോളം എം.എല്‍.എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് സൂചനയുണ്ട്.
തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ കെ. രമേശ്കുമാറിന് നേരിട്ട് രാജിക്കത്ത് നല്‍കിയശേഷം ഗവര്‍ണര്‍ വാജുഭായ് വാലെക്കും ആനന്ദ് സിങ് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ആദ്യം രാജി നിഷേധിച്ച സ്പീക്കര്‍ ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. വൈകീട്ടോടെ രമേശ് ജാര്‍ക്കിഹോളിയും രാജിക്കത്ത് സ്പീക്കര്‍ക്ക് ഫാക്സായി അയച്ചു. എന്നാല്‍, നേരിട്ട് നല്കാത്തതിനാല് രമേശിന്റെ രാജി സ്പീക്കര്‍ സ്ഥിരീകരിച്ചിട്ടില്ല.ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങിയ രമേശ് ജാര്‍ക്കിഹോളിയുടെ രാജി പ്രതീക്ഷിച്ചതാണെങ്കിലും സര്‍ക്കാറുമായി സഹകരിച്ചിരുന്ന ആനന്ദ് സിങ്ങിന്റെ രാജി കോണ്‍ഗ്രസിന് കനത്ത ആഘാതമായി.
ഇരുവരും ബി.ജെ.പിയില്‍ ചേര്‍ന്നേക്കും. നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാദവ് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ സഖ്യസര്‍ക്കാറില്‍ രാജിവെച്ചവരുടെ എണ്ണം മൂന്നായി.മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് എംഎല്‍എമാര്‍ രാജിവച്ചതോടെ കര്‍ണാടക സര്‍ക്കാരിന്റെ നിലനില്പ് വീണ്ടും ഭീഷണിയിലായിരിക്കുകയാണ്.ജൂലായ് 12ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് സഖ്യസർക്കാരിനെ വെട്ടിലാക്കി എംഎൽഎമാർ രാജിവെച്ചത്. ഇനിയും കൂടുതൽ എംഎൽഎമാർ രാജിക്കൊരുങ്ങുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
Post Your Comments