ന്യൂഡൽഹി: കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബൽ രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ ചർച്ചയ്ക്ക് ശേഷമാണ് പാസാക്കിയത്. സമാജ് വാദി പാര്‍ട്ടിയുടെയും ബിജു ജനതാദളിന്റെയും പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസായത്. കശ്മീരില്‍ മാനവികതയും ജനാധിപത്യവും സംസ്കാരവും നിലനിര്‍ത്തുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത തുടരുമെന്ന് ചർച്ചയ്ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു.
രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ ഭാഷയിൽ തന്നെ മറുപടി നൽകും. രാഷ്ട്രീയ എതിരാളികളെ ഭരണത്തില്‍നിന്ന് പുറത്താക്കുന്നതിന് കോണ്‍ഗ്രസ് നിരവധി തവണ ഭരണഘടനയുടെ 356-ാം വകുപ്പ് ദുരുപയോഗിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.ജമ്മു കാശ്മീര്‍ വിഭജനത്തിന് ഉത്തരവാദി ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവാണെന്ന കഴിഞ്ഞ ദിവസത്തെ ആരോപണം അമിത് ഷാ രാജ്യസഭയിലും ആവര്‍ത്തിച്ചു. നെഹ്റുവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ആര്.ജെ.ഡി നേതാവ് മനോജ് ഝായും ബില്ലിന്റെ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചിട്ടില്ലെന്നും തെറ്റുകളില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ രാജ്യത്തിന് ഭാവിക്ക് നല്ലതല്ലെന്ന് പറയുക മാത്രമാണ് ചെയ്തെന്നും അമിത് ഷാ വിശദീകരിച്ചു. കാശ്മീരിന്റെ വലിയൊരു ഭാഗം പാകിസ്ഥാന് കൈവശം വച്ചിരിക്കെ വിഷയവുമായി ഐക്യരാഷ്ട്രസഭയില്‍ പോയത് ചരിത്രപരമായ അബദ്ധമാണെന്നും ഷാ പറഞ്ഞു.
Post Your Comments