Latest NewsUAEGulf

ദുബായ് ബസ് അപകടം : കുറ്റംസമ്മതിച്ച് ബസ് ഡ്രൈവർ

ദുബായ്: ബസ് അപകടത്തിൽ കുറ്റ സമ്മതം നടത്തി ബസ് ഡ്രൈവർ. തന്റെ പിഴവാണ് അപകടത്തിന് കാരണമെന്നു ഒമാന്‍ സ്വദേശിയും 53കാരനുമായ  ബസ് ഡ്രൈവര്‍ മൊഴി നല്‍കിയതായി എമിറേറ്റ്‌സ് ട്രാഫിക് പ്രോസിക്യൂഷന്‍ ജനറല്‍ സലാ ബ ഫറൂഷാ അല്‍ ഫെലസി അറിയിച്ചു. ബസ് ഡ്രൈവറുടെ പേരില്‍ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം ബ്ലഡ് മണിയായി നല്‍കണമെന്നാണ് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കേസില്‍ ജൂലൈ ഒന്‍പതിനു കോടതി വാദം കേള്‍ക്കും.

ജൂണ്‍ ആറിനാണ് അപകടമുണ്ടായത്. ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിക്കുകയായിരുന്നു. 7 മലയാളികളടക്കം 17 പേരാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നത്. ബസുകൾ പ്രവേശനമില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button