ബല്ലിയ: വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ട ബല്ലിയ എംഎല്‍എ സുരേന്ദ്ര സിങ്ങ് വീണ്ടും വിവാദത്തില്‍. ഡോക്ടര്‍മാരെ ”പിശാചുക്കള്‍” എന്നും പത്രപ്രവര്‍ത്തകരെ ”ബ്രോക്കര്‍മാര്‍” എന്നും വിശേഷിപ്പിച്ചതാണ് ബിജെപി എംഎല്‍എയ്ക്ക് പുതിയ തലവേദനയാകുന്നത്.
ഡോക്ടേഴ്സ് ഡേ അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ദരിദ്രരെ സേവിക്കാത്ത ഡോക്ടര്‍മാര്‍ പിശാചുക്കളാണെന്ന് എംഎല്‍എ പറഞ്ഞത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ രോഗികളുമായി വിലപേശുകയും പിശാചുക്കളായി മാറുകയുമാണ്. അവര്‍ക്ക് നല്ല ചിന്ത നല്‍കണമെന്ന് താന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും സിംഗ് പറഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു എംഎല്‍എയുടെ കോപം. മിക്ക മാധ്യമപ്രവര്‍ത്തകരും പ്രാദേശിക തലത്തില്‍ ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ നല്ല ലേഖനങ്ങളല്ല പ്രസിദ്ധീകരിക്കുന്നതെന്നും സമൂഹത്തിന് എന്ത് സന്ദേശമാണ് ഇവര്‍ നല്കാന് ആഗ്രഹിക്കുന്നതെന്ന്് ദൈവത്തിന് മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് സിംഗ് നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കാള്‍ വേശ്യകളാണ് നല്ലതെന്നായിരുന്നു ഒരു പ്രസ്താവന.ബലാത്സംഗം തടയാന്‍ ശ്രീരാമന് പോലും കഴിയില്ല’ എന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാമായണത്തിലെ രാക്ഷസിയായ ലങ്കിനിയെപ്പോലെയാണെന്നും സുരേന്ദ്രേസിംഗ് മുമ്പ് പറഞ്ഞിട്ടുണ്ട്.
Post Your Comments