ഡൽഹി: സഭാ തര്‍ക്കക്കേസില്‍ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി.ഓര്‍ത്തഡോക്‌സ് യാക്കോബായ സഭ തര്‍ക്കക്കേസില്‍ കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു.കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അടയ്ക്കും കേരളാ സർക്കാർ നിയമത്തിന് മുകളിലാണോയെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആരാഞ്ഞു. കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇനിയും ക്ഷമിക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.
കട്ടച്ചിറ, വാരിക്കോലി പള്ളി കേസ്സുകള്‍ പരിഗണിക്കവേ ആണ് കോടതിയുടെ ശകാരം. ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം എന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി.
Post Your Comments