തൃശൂര്‍: പ്രളയത്തിന് ശേഷം വളരെ കുറച്ച് മഴ മാത്രമാണ് കേരളത്തിന് ലഭിച്ചത്. ഈ വർഷം ഇത്രയധികം മഴ കുറയാൻ കാരണം വായു ചുഴലിക്കാറ്റാണെന്നാണ് വിലയിരുത്തൽ.എട്ട് ദിവസം വൈകിയെത്തിയ സഞ്ചാര ഗതിതന്നെ മാറി. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍ കടലിലൂടെ സഞ്ചരിച്ച് കരയിലേക്ക് കടന്ന് തെക്കുവടക്കായി കിടക്കുന്ന പശ്ചിമഘട്ടത്തില്‍ എത്തുമ്പോഴാണ് മഴ ലഭിക്കുക.
ഇത്തവണ 1000 മുതല്‍ 1500 കിലോമീറ്റര്‍ വ്യാപ്തിയുള്ള ചുഴലിക്കാറ്റിന് അനുസരിച്ച് മണ്‍സൂണ്‍ കാറ്റ് വഴിമാറി സഞ്ചരിക്കുകയായിരുന്നു. അല്ലെങ്കില്‍ തെക്കന്കേരളത്തില് തുടങ്ങി രണ്ടുദിവസത്തിനകം കേരളത്തില്‍ വ്യാപിക്കുകയും തുടര്‍ന്ന് കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലൂടെ ജൂണ്‍ പത്തോടെ മുംബൈയില്‍ എത്തുകയുമാണ് പതിവ്. എന്നാൽ ഈ രീതിയെല്ലാം താളം തെറ്റിയ നിലയിലാണ്.
Post Your Comments