മുംബൈ: ഇന്ത്യൻ വിപണിയെ മുന്നിൽ കണ്ടുകൊണ്ട് അമേരിക്കന്‍ വാഹന നിർമ്മാതാക്കളായ ജീപ്പ് പുതിയ കോംപാക്ട് എസ്‍യുവി അവതരിപ്പിക്കാനൊരുങ്ങുന്നു. പത്തുലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്‍ യു വിയുമായാണ് ജീപ്പ് ഇത്തവണ എത്തുന്നത്. ഇന്ത്യൻ വിപണിയെ മുന്നിൽ കണ്ട് വികസിപ്പിക്കുന്ന വാഹനത്തിന് ജീപ്പ് 526 എന്നാണ് കോഡ് നാമം.
പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്‍റെ നിര്‍മ്മാണം. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീൽഡ്രൈവുമായി എത്തുന്ന മോഡലുമായിരിക്കും ഇത്.
ആദ്യകാലം മുതലേ പ്രചാരത്തിലുള്ള ജീപ്പിന്റെ അടിസ്ഥാന സ്വഭാവങ്ങളുള്ള വാഹനം കോംപാക്റ്റ് എസ്‍യുവി സെഗ്നമെന്‍റിലേക്കാണ് എത്തുന്നത്. വാഹനത്തിന്റെ എൻജിൻ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍ മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങിയവരായിരിക്കും
Post Your Comments