ലണ്ടൻ: ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലെ പാരമ്പര്യ ചാംപ്യൻഷിപ്പായ വിമ്പിൾഡന് ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നു തുടക്കം. ആദ്യദിനം നൊവാക് ജോക്കോവിച്ച്, സ്റ്റാൻ വാവ്‌റിങ്ക, സിമോണ ഹാലെപ്, കരോളിൻ പ്ലിസ്കോവ തുടങ്ങിയവർക്കു മത്സരമുണ്ട്.
21–ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ട് റോജർ ഫെഡററും 19–ാം ഗ്രാൻസ്ലാം കിരീടം തേടി റാഫേൽ നദാലും നാളെ ഇറങ്ങും. ലോക റാങ്കിങ്ങിൽ ജോക്കോവിച്ചിനും നദാലിനും പിന്നിൽ മൂന്നാമതാണെങ്കിലും ഇവിടെ സീഡിങ്ങിൽ രണ്ടാമതാണ് ഫെഡറർ. അതുകൊണ്ടു തന്നെ ജോക്കോവിച്ചിനെ നേരിടാതെ ഫെഡറർക്കു ഫൈനൽ വരെയെത്താം. ഫെഡറർ ആദ്യ കിരീടം നേടിയ 2003 വിമ്പിൾഡൻ മുതൽ ഇന്നുവരെ നടന്ന 64 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ 53 എണ്ണവും നേടിയത് ഫെഡറർ നദാൽ ജോക്കോവിച്ച് ത്രയങ്ങളാണ്.
Post Your Comments