ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മയുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു . സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും പ്രിയങ്കയെ മോചിപ്പിക്കാന്‍ വൈകിയതിലാണ് നടപടി. ഹൗറയില്‍ യുവമോര്‍ച്ചയുടെ കണ്‍വീനറായ പ്രിയങ്ക ശര്‍മ, ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമത ബാനര്‍ജിയുടെ മുഖം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് പ്രശ്‌നമായത്.
സംഭവത്തില്‍ ഹൗറ സൈബര്‍ ക്രൈംബ്രാഞ്ച് പ്രിയങ്കയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് വന്ന ഉടന്‍ പ്രിയങ്കയെ എന്തുകൊണ്ട് മോചിപ്പിച്ചില്ലെന്നു ചോദിച്ച കോടതി, നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും ഉത്തരവിട്ടു. ഇതു സംബന്ധിച്ച ഹര്‍ജിയില്‍, എത്രയും പെട്ടെന്ന് പ്രിയങ്കയെ മോചിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജയില്‍ മോചിതയായശേഷം പ്രിയങ്ക മാപ്പു പറയണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പുപറയാന്‍ വിസമ്മതിച്ച പ്രിയങ്ക തന്നെ ജയിലില്‍വച്ചു പീഡിപ്പിച്ചെന്ന് ആരോപിച്ചു.
Post Your Comments