KeralaLatest News

ലെവല്‍ക്രോസുകളില്‍ ഗേറ്റ്മാൻമാരെ നിയമിക്കുന്നത് കരാർ വഴി

ആലപ്പുഴ: കേരളത്തിലെ ലെവല്‍ക്രോസുകളില്‍ ഗേറ്റ്മാൻമാരെ നിയമിക്കുന്നത് ഇനി കരാർ മുഖേന. ആലപ്പുഴ സെക‌്ഷനുകീഴിലെ എട്ട് ലെവല്‍ ക്രോസുകളിലേക്കാണ് ആദ്യഘട്ട നിയമനം നടക്കുന്നത്. ഒരു ഗേറ്റിന് മൂന്ന് ‌കാവല്‍ക്കാര്‍ എന്ന കണക്കില്‍ 24 പേരെയാണ് നിയമിക്കുക. ആറുദിവസത്തെ പരിശീലനത്തിനുശേഷം ഇവര്‍ ജോലിയില്‍ പ്രവേശിക്കും.

ആലപ്പുഴ ജില്ലയിലെ 81 ലെവല്‍ ക്രോസിലും ജീവനക്കാരെ നിയമിച്ചതിന് ശേഷം ബാക്കിയുള്ള ജില്ലകളിൽ കൂടി നിയമനം കൊണ്ടുവരും. ആലപ്പുഴയിലെ ആകെയുള്ള ലെവൽക്രോസിൽ 20 എണ്ണത്തില്‍ ഉടന്‍തന്നെ കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം ജീവനക്കാരെ ഒഴിവാക്കി റെയില്‍വേയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

ആലപ്പുഴയിലെ കുമ്ബളം രണ്ടാം ഗേറ്റ്, ടെമ്ബിള്‍, അരൂര്‍ നോര്‍ത്ത്, വാഴത്തോപ്പില്‍ റോഡ്, വെളുത്തുളി കായല്‍, കായല്‍, പിഎസ്, പുത്തന്‍ചന്ത, മംഗളം, വടക്കല്‍പൊഴി, ടയര്‍ ഫാക്ടറി, കൊറവന്‍തോട്, ഗുരുമന്ദിരം, പാടക്കരം, ഗണപതി, ആയാപറമ്ബ്, പത്തിയൂര്‍ പടി റോഡ്, ഇളകുളങ്ങര, എടശേരി, പത്തിയൂര്‍ എന്നീ 20 ലെവല്‍ ക്രോസുകളിലാണ് കരാറുകാരെ നിയമിക്കാന്‍ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button