മുംബൈ: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങി പേടിഎം. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ഇത്രയും കാലം പേടിഎം ചാർജുകൾ ഒന്നും ഈടാക്കിയിരുന്നില്ല. ക്രെഡിറ്റ് കാര്‍ഡ് മുഖേന പേയ്മെന്‍റുകള്‍ നടത്തുമ്ബോള്‍ തുകയുടെ ഒരു ശതമാനവും ഡെബിറ്റ് കാര്‍ഡ് വഴി പേയ്മെന്‍റ് നടത്തുമ്പോള്‍ 0.9 ശതമാനവും നെറ്റ് ബാങ്കിംഗ്, യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റര്‍ഫേസ് എന്നിവ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ 12 – 15 വരെയും തുക ഈടാക്കും. പുതിയതായി വന്ന ചാര്‍ജുകള്‍ വാലറ്റ് ടോപ് അപ് ചെയ്യുന്നതിനും ബില്ലുകള്‍ പേ ചെയ്യുന്നതിനും ഓണ്‍ലൈന്‍ ആയി ടിക്കറ്റുകള്‍ എടുക്കുന്നതിനും ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനും ചാർജ് ഈടാക്കുന്നതാണ്.
Post Your Comments