ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനെ പിന്തുണച്ച് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍. എസ്.പി, തൃണമൂല്‍, ആര്‍.ജെ.ഡി, പി.ഡി.പി അടക്കമുള്ള പാര്‍ട്ടികളാണ് പ്രമേയത്തെ രാജ്യസഭയില്‍ പിന്തുണച്ചത്. അതേസമയം കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫറന്‍സും ഡി.എം.കെയും പ്രമേയത്തെ എതിര്‍ത്തു.
സംസ്ഥാനത്ത് ഒക്ടോബര്‍ അവസാനത്തോടെ തെരെഞ്ഞെടുപ്പ് നടക്കുമെന്ന് ആഭ്യന്ത്രമന്ത്രി അമിത്ഷാ പറഞ്ഞു. രാജ്യസഭയില്‍ കാര്യമായ ഒച്ചപ്പാട് ജമ്മുകാശ്മീര്‍ പ്രമേയത്തെ ചൊല്ലിയുണ്ടായില്ല. സമാജാവാദി പാര്‍ട്ടി, തൃണമൂല് കോണ്‍ഗ്രസ്സ്, ആര്‍.ജെ.ഡി, പി.ഡി.പി, ബി.ജെ.ഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനെ പിന്തുണക്കുകയായിരുന്നു.
ലോക്‌സഭാ തെരെഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് നടത്താതിരുന്നതിനെ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും കുറ്റപ്പെടുത്തി. രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന് പ്രമേയം അവതരിപ്പിച്ച് അഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.
ജമ്മുകശ്മീര്‍ സംവരണ ഭേഗദതി ബില്ലും സഭ ചര്‍ച്ചക്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണ ഭേദഗതി ബില്ലാണ് ലോക്‌സഭയില്‍ പ്രധാനമായും ചര്‍ച്ചയായത്. ബില്‍ വിശദ പരിശോധനക്കായി സ്റ്റാന്റിന്റിംഗ് കമ്മറ്റിക്ക് വിടണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
Post Your Comments