KeralaLatest News

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇന്നുമുതൽ നോർക്ക റൂട്ട്സ് വഴി

മലപ്പുറം: വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ. എംബസി സാക്ഷ്യപ്പെടുത്തല്‍ ഇന്ന് മുതൽ നോർക്ക റൂട്ട്സ് വഴി. ചേംബർ ഓഫ് കൊമേഴ്‌സും സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും യു.എ.ഇ. എംബസി അറ്റസ്റ്റേഷനും ചെയ്ത് ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴിയാണ് സേവനം ലഭ്യമാകുക. പവര്‍ ഓഫ് അറ്റോണി, ട്രേഡ്‌മാര്‍ക്ക്, ബിസിനസ് ലൈസന്‍സുകള്‍ തുടങ്ങിയ വിവിധ വാണിജ്യ സര്‍ട്ടിഫിക്കറ്റുകളാണ് നോര്‍ക്ക റൂട്ട്‌സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയില്‍നിന്ന്), 00918802012345 (വിദേശത്തുനിന്ന്) നമ്പറുകളില്‍ വിളിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button