ബസ് സ്റ്റാന്റ് , റെയിൽവേ സ്റ്റേഷൻ, തീര്‍ത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭിക്ഷാടനം ഒരു പതിവ് കാഴ്ച്ചയാണ്. എന്നാൽ സുരക്ഷാ ജീവനക്കാർ അധികമുള്ള വിമാനത്തിലും ഭിക്ഷാടനം നടക്കുമോ എന്ന സംശയം തീരുകയാണ് ഒരു വീഡിയോയിലൂടെ.
ഈ ന്യൂജനറേഷന്‍ ഭിക്ഷാടനം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വയറലായിരിക്കുകയാണ്. ദോഹയില്‍ നിന്നും ഷിറാസിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കയറിയ ഭിക്ഷക്കാരന്‍ പണം പിരിക്കുന്ന വീഡിയോയാണിത്. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും പണം നല്‍കി സഹായിക്കാന്‍ യാത്രക്കാർ തയ്യറാകുന്നതും വീഡിയോയിൽ കാണാം.
യാത്രക്കാര്‍ തന്നെയാണ് ഭിക്ഷക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തില്‍ പണം പിരിച്ച ആള്‍ ഇറാന്‍കാരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ വിമാനത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വിമർശനങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്.
Post Your Comments