Latest NewsKerala

3 മണിക്കൂറുകൊണ്ട് വീടിനുള്ളിൽ 10 ലക്ഷത്തിന്റെ കവർച്ച

എടക്കര : 3 മണിക്കൂറുകൊണ്ട് വീടിനുള്ളിൽ 10 ലക്ഷത്തിന്റെ കവർച്ച നടന്നു. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു മോഷണം. നാരോക്കാവ് യാച്ചീരി കുഞ്ഞുമുഹമ്മദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച രാത്രി 7ന് അരക്കിലോമീറ്റർ അകലെയുള്ള സഹോദരന്റെ വീട്ടിലേക്ക് കുടുംബ സമേതം പോയതായിരുന്നു. പത്തോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്.

വീടിന്റെ പിൻവശത്ത് ഇരുമ്പുപട്ട വച്ച് അടച്ചുറപ്പുവരുത്തിയ വാതിൽ തകർത്താണ് മോഷ്ടാക്കൾ കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴര ലക്ഷം രൂപയും 25,000 രൂപയുടെ റിയാലും ഒരു പവന്റെ 2 സ്വർണ നാണയവും കവർന്നു. വഴിക്കടവ് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button