KeralaLatest News

ലിസ അമൃതപുരിയിലും എത്തിയിട്ടില്ല ; അന്വേഷണം ശക്തമാക്കി കേരളാ പോലീസ്

തിരുവനന്തപുരം : തലസ്ഥാനത്തുനിന്നും കാണാതായ ജർമൻ വനിത ലിസ അമൃതപുരിയിലും എത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ലിസയ്ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. ജര്‍മന്‍ എംബസി വഴി ബന്ധുക്കളില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 5ന് തിരികെ പോയിരുന്നു. ഇയാളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. മുമ്പ് ലാത്വിയന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് തങ്ങളുടെ ഭാഗത്തുനിന്നും ഒരുതരത്തിലും വീഴ്ച സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ്.

മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്സ് ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്. മാര്‍ച്ചില്‍ തിരുവനന്തപുരത്തെത്തിയ മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റില്‍ മാതാവ് പരാതി നല്‍കിയിരുന്നു. ഇവർ കൊല്ലത്തെ അമൃതപുരയിലേക്ക് പോയെന്നതിന് ചില തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ലിസയെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button