KeralaLatest News

ഹോമിയോ മരുന്ന് നിർമാണ ശാലയിൽ വൻ തീപിടുത്തം; കൂടുതൽ വിവരങ്ങൾ

മണ്ണഞ്ചേരി: ഹോമിയോ മരുന്ന് നിർമാണ ശാലയിൽ വൻ തീപിടുത്തം. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം നടന്നത്. കമ്പിനിയുടെ പ്രവേശന കവാടത്തിലെ റിസപ്ഷൻ ഭാഗത്തു നിന്നുമാണ് തീ പടർന്നത്. ഇവിടെയുണ്ടായിരുന്ന ഇന്റർകോം ഉപകരണങ്ങളും കസേരകളും കഴിഞ്ഞ വർഷത്തെ ഇൻവോയിസ് ഫയലുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു.

ഞായറാഴ്ച രാവിലെയാരുന്നു അപകടം നടന്നത്. അവധി ദിവസമായതിനാൽ വൻ ദുരന്തം ഒഴിവായി.തീപിടുത്തം നടക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.ആലപ്പുഴയിൽ നിന്ന് 2 യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ആലപ്പുഴ നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു.

ഓഫിസ് കെട്ടിടത്തോട് ചേർന്നുള്ള ഫാക്ടറി കെട്ടിടത്തിൽ മരുന്ന് നിർമ്മാണത്തിനായി ആയിരക്കണക്കിന് ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചിട്ടുള്ളതിനാൽ തീപിടുത്തം അധികൃതരെയും നാട്ടുകാരെയും ഭയാശങ്കയിലാക്കിയിരുന്നു. എന്നാൽ കൃത്യമായി തീയണച്ചതുകൊണ്ട് അവിടേക്ക് തീ പടർന്നില്ല.. തീപിടുത്തം ഉണ്ടാകുന്നതിന് മുമ്പ് ഹോംകോയ്ക്ക് മുന്നിലെ ട്രാൻസ്ഫോമറിലെ പൊട്ടിത്തെറി ശബ്ദം കേൾക്കുകയും സെക്യൂരിറ്റി ജീവനക്കാരൻ ഇവിടെ പോയി നോക്കി തിരികെ വന്നപ്പോഴാണ് കമ്പിനിയിൽ തീപടരുന്നത് കണ്ടെതെന്നും പോലീസ് വ്യക്തമാക്കി. ഇന്റർകോം ഉപകരണത്തിലെ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button