Latest NewsUAE

നാൽപത് മിനിറ്റിൽ ഇനി ദുബായിൽ നിന്ന് മസ്ക്കറ്റിലെത്താം

അബുദാബി: നാൽപത് മിനിറ്റിൽ ഇനി ദുബായിൽ നിന്ന് മസ്ക്കറ്റിലെത്താം. എമിറേറ്റ്സിന്റെ എ 380 ഡബിള്‍ ഡെക്കര്‍ വിമാനത്തിലാണ് 40 മിനിറ്റില്‍ ദുബായ്-മസ്‌കറ്റ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂര്‍ 15 മിനിറ്റാണ് നിലവിൽ ഈ റൂട്ടിലെ യാത്രാസമയം. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യവിമാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ യാത്ര സാധ്യമെന്നാണ് ഇക്കാര്യത്തെക്കുറിച്ച് കമ്പനി വ്യക്തമാക്കിയത്. എയര്‍ബസ് എ 380 വിമാനം 42 പേരെ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയത്തെക്കാള്‍ അഞ്ച് മിനിറ്റ് മാത്രം സമയം അധികം സമയം മാത്രം മതിയാകുമെന്നും കമ്പനി അറിയിച്ചു.

shortlink

Post Your Comments


Back to top button