Latest NewsKerala

രാജ്കുമാര്‍ കൊലക്കേസ്; കൈക്കൂലിയും സസ്‌പെന്‍ഷനുമെല്ലാം സൗകര്യപൂര്‍വം മറന്നു, അന്വേഷണത്തിനായി രൂപീകരിച്ച ക്രൈം ബ്രാഞ്ച് സംഘംത്തിലെ ഉദ്യോഗസ്ഥനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

ഇടുക്കി : നെടുങ്കണ്ടം രാജ്കുമാര്‍ ഉരുട്ടിക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ നിയമനത്തില്‍ ഗുരുതര വീഴ്ച. ഏഴംഗ അന്വേഷണ സംഘത്തില്‍ കാല്‍ക്കോടി രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനുമുണ്ട്. ഒന്‍പതു മാസം മുന്‍പ് സസ്‌പെന്‍ഷന്‍ നേരിട്ട ഉദ്യോഗസ്ഥന്‍ ഇപ്പോഴും അന്വേഷണം നേരിടുകയാണ്.

മംഗലാപുരത്ത് മെഡിക്കല്‍ സീറ്റിനു നല്‍കിയ 70 ലക്ഷം രൂപ തിരികെ വാങ്ങി നല്‍കിയതിനു കമ്മിഷന്‍ ഇനത്തില്‍ സിനിമ നിര്‍മാതാവില്‍ നിന്നു 25 ലക്ഷം രൂപ കൈപ്പറ്റിയതാണ് സി.ഐ സാജു വര്‍ഗീസിന് എതിരായ കേസ്. സിനിമ നിര്‍മാതാവ് കോട്ടയം ജില്ല പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍, അന്നു കോട്ടയം ജില്ലയില്‍ ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണു കേസ് അന്വേഷിച്ചത്.

കൈകൂലി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ തന്നെ കൈക്കൂലിക്ക് വേണ്ടി പ്രതിയെ മര്‍ദിച്ചു കൊന്ന കേസിലെ പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തുന്ന അവസ്ഥ. നെടുംകണ്ടം ഉരുട്ടികൊലപാതക കേസിന്റെയും, ഹരിത ചിട്ടി തട്ടിപ്പ് കേസിന്റെയും അന്വേഷണ സംഘത്തില്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറായിട്ടാണു കൈകൂലി കേസില്‍ ആരോപണ വിധേയനായ സി.ഐ സാജു വര്‍ഗീസിനെ ക്രൈംബ്രാഞ്ച് എഡിജിപി നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 28 നാണു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതു. ക്രൈംബ്രാഞ്ച് കോട്ടയം എസ്പി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു കുമാറിന്റെ കസ്റ്റഡി മരണ കേസ് അന്വേഷിക്കുന്നത്. 2 ഡിവൈഎസ്പിമാരുള്ള സംഘത്തില്‍ 2 ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരാണുള്ളത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ 9 മാസം മുന്‍പു കൊച്ചി റേഞ്ച് ഐജിയായിരുന്ന വിജയ് സാഖറെ സസ്‌പെന്‍ഡു ചെയ്തിരുന്നു. ഉദ്യോഗസ്ഥനെതിരെ ഇതു വരെ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button