Latest NewsIndiaVideos

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച : സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂ ഡൽഹി : കുട്ടികളുടെ മുമ്പില്‍വെച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ദമ്പതികളിൽ നിന്നും പണം കവര്‍ന്നു. ഡൽഹിയിലാണ് സംഭവം. ഭാര്യവീട്ടില്‍നിന്ന് രാത്രി മോഡല്‍ ടൗണിലെ സ്വന്തം വീട്ടിലേക്ക് എത്തിയ വരുണ്‍ ബാഹല്‍ എന്നയാളും കുടുംബവുമാണ് കവര്‍ച്ചക്ക് ഇരയായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മുഖംമൂടി ധരിച്ച മൂന്ന് പേരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് വ്യക്തമാക്കാൻ സാധിക്കുന്നു.

വീട്ടിനു മുന്നില്‍ മുഖംമറച്ച് മൂന്ന് പേര്‍ നില്‍ക്കുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ കാര്‍ വീട്ടിനുള്ളിലേക്ക് കയറ്റാതെ വീടിന് പിറകിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് എത്തിയതും പിന്നാലെ എത്തിയ മോഷ്ടാക്കള്‍ തോക്കുചൂണ്ടി ഇവരുടെ കൈയിലുള്ള പണവും വിലപിടിച്ച വസ്തുക്കളും കവർച്ച ചെയ്യുകയായിരുന്നു. ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഫോണും നഷ്ടപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button