ജമ്മു : ബസ് കൊക്കയിലേക്ക് മറിഞ്ഞു 35 പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് അപകടം നടന്നത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് അപകടം നടന്നത് ജമ്മുവിൽ നിന്ന് 230 കിലോമീറ്റർ അകലെയാണ് കിഷ്ത്വാർ.
അപകടസ്ഥലത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്ന് കിഷ്ത്വാർ ജില്ലാ ആസ്ഥാനത്തെ പോലീസ് കൺട്രോൾ റൂമിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.മലയോര പ്രദേശത്ത് രാവിലെ 7.50 ഓടെ അപകടമുണ്ടായത്. ജെകെ 17/6787 രജിസ്റ്റർ നമ്പറുള്ള മിനി ബസാണ് അപകടത്തിപ്പെട്ടത്. അപകടം നടന്നപ്പോൾ ആദ്യം നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രി കിഷ്ത്വാർ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരും സംഭവത്തെ അപലപിച്ചു.
The accident in Jammu and Kashmir's Kishtwar is heart-wrenching. We mourn all those who lost their lives and express condolences to the bereaved families. May the injured recover at the earliest.
— Narendra Modi (@narendramodi) July 1, 2019
Extremely saddened to learn about the loss of lives due to a road accident in Kishtwar, Jammu & Kashmir. My deepest condolences to the families of those who lost their loved ones. I pray of the speedy recovery of those injured.
— Amit Shah (@AmitShah) July 1, 2019
Saddened to hear about the tragic accident in Kishtwar. Deepest condolences to families of the bereaved.
— Mehbooba Mufti (@MehboobaMufti) July 1, 2019
Post Your Comments