ഷാര്‍ജ: സ്കൂള്‍ ബസിനുള്ലില് സഹപാഠിയെ മര്‍ദ്ദിക്കുകയും സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത ഏഴ് വിദ്യാര്‍ത്ഥികളോട് ജുവനൈല്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. സ്കൂള്‍ ബസിനുള്ളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വ്യാഴാഴ്ച കോടതിയില്‍ ഹാജരാകാന്‍ കല്‍ബ പബ്ലിക് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം രണ്ടു വിദ്യാര്‍ത്ഥികളെ ജുവനൈല്‍ വെല്‍ഫയര്‍ സെന്ററിലാക്കി. വിചാരണ പൂര്‍ത്തിയാകും വരെ ഇവരെ ഇവിടെ പാര്‍പ്പിക്കാനാണ് ഉത്തരവ്.
അഞ്ച് വിദ്യാര്ത്ഥികള്ക്കെതിെ സ്കൂള്‍ ബസ് ആക്രമിച്ചതിനും രണ്ടു പേര്‍ക്കെതിരെ ഇരയോട് പ്രതികാരം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ അസഭ്യം പറയുക, വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Post Your Comments