UAELatest NewsGulf

യുഎഇയില്‍ സ്വദേശികൾക്കും പ്രവാസി സമൂഹത്തിനും വിസ്മയ വിരുന്നായി യോഗ

അല്‍ ഐൻ: യോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങള്‍ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. അഞ്ചാം അന്തർദേശീയ യോഗാ ദിനത്തിന്റെ ഭാഗമായി യുഎഇ യിലെ ഉദ്യാന നഗരമായ അല്‍ ഐനിൽ സംഘടിപ്പിയ്ക്കപ്പെട്ട യോഗാഘോഷം ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘടന പ്രാഗൽഭ്യം കൊണ്ടും എറേ ആകർഷണീയമായ ഒരു യോഗ വിരുന്നായി മാറി.YOGA

കഴിഞ്ഞ വെള്ളിയാഴ്ച അല്‍ ഐൻ അൽ ജാഹ് ലി ഗാർഡനിൽ ആണ് യോഗാ വിരുന്ന് സംഘടിക്കപ്പെട്ടത്. ബഹുമാന്യനായ ഷെയ്ക്ക് സായീദ്‌ ബിൻ താഹ് നൂൻ അൽ നഹ്യാന്റെ മുഖ്യകാർമ്മീകത്വത്തിൽ നടന്ന ആഘോഷത്തിൽ ബഹുമാന്യനായ ഷെയ്ക്ക് സാലം റക്കാഡ് അൽ അമേരി തിരിതെളിയിച്ചു. യുഎഇ ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ചെത്തിയ ഡെപ്യൂട്ടി ചീഫ് ദേ മിഷൻ ശ്രീമതി സ്മിതാ പന്തായിരുന്നു മറ്റൊരു വിശിഷ്ട അഥിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button