വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും ഇന്ന് കൂടിക്കാഴ്ച നടത്തുന്നു.കൂടിക്കാഴ്ച കൊറിയൻ അതിർത്തിയിലെ സൈനിക മുക്ത മേഖലയിലാണ്. ഇവർതമ്മിൽ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.കിമ്മിനെ വൈറ്റ്‌ഹൗസിലേക്ക് ട്രംപ് ക്ഷണിക്കുകയുണ്ടായി.
ഇരു കൊറിയകളെയും വേര്‍തിരിക്കുന്ന സൈന്യത്തിന്റെ സാന്നിധ്യമില്ലാത്ത മേഖലയിലാണ് ട്രംപ് ആദ്യം എത്തിയത്. താങ്കള്‍ ഒരടി കൂടി മുന്നോട്ട് വെക്കുകയാണെങ്കില്‍ ഉത്തരകൊറിയന്‍ മണ്ണില്‍ കാലു കുത്തുന്ന ആദ്യ യു.എസ് പ്രസിഡന്‍റായി മാറുമെന്ന് കിം അറിയിച്ചു.
ട്രംപ് ഉത്തരകൊറിയയിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്ന് കിം ജോങ് ഉന്‍ പ്രത്യാശ പ്രകടിപ്പിച്ചു. പഴയതെല്ലാം മറന്ന് പുതിയൊരു തുടക്കത്തിന് ഇത് കാരണമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.കിമ്മിന്റെ ക്ഷണം സ്വീകരിച്ച് താന്‍ ഉത്തരകൊറിയന്‍ മണ്ണില്‍ കാലു കുത്തുകയായിരുന്നുവെന്ന് ട്രംപും പറഞ്ഞു.
Post Your Comments