ആലപ്പുഴ: അറുപത്തിയോഴാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് സച്ചിൻ ടെണ്ടുൽക്കർ അതിഥിയായെത്തും. കഴിഞ്ഞ വര്‍ഷത്തെ വള്ളംകളിക്ക് സച്ചിൻ മുഖ്യാതിഥി ആയിരുന്നെങ്കിലും പ്രളയം കാരണം സച്ചിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ ആണ് ചെറുവള്ളങ്ങളുടെ മത്സരം. ഉച്ച കഴിഞ്ഞ് ചുണ്ടന്‍വള്ളങ്ങള്‍ നെഹ്‌റു ട്രോഫിക്കായി മത്സരിക്കും. വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യമത്സരം. ആദ്യ സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. ജൂലൈ പതിനൊന്ന് മുതലാണ് നെഹ്‌റു ട്രോഫിക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്.
Post Your Comments